Saturday, February 02, 2008

പ്രവാസിക്ക് പ്രഷറുണ്ടാക്കുന്നത്...

ഓഫീസില്‍ :
അവര്‍ പെണ്ണായതുകൊണ്ടോ
ജിസിസി ആയതുകൊണ്ടോ
എന്നേക്കാള്‍ സാലറി അവര്‍ക്ക്
കൂടാതെ, കാറും.
“ഇനിയെന്തെല്ലാം
നല്‍കുന്നുണ്ടാവോ ഡേഷ്‌‌ മോന്‍... “
ചോദിച്ചു ചെന്നാല്‍, തെറിക്കാവുന്ന
പണിയുള്ളവന്റെയുള്ളം.

റോഡില്‍ :
മഞ്ഞവര മുറിച്ച്
മുന്നിലേക്കു വരുന്ന
ദുബായ് മൂന്നക്ക നമ്പര്‍ പ്ലേറ്റ്.
“ഓയ് %#*))#$$“.
വഴികൊടുക്കാത്തതിന്
കാറുടമയുടെ പൊട്ടിത്തെറി.
അല്പം തലവെട്ടിച്ച്
“പോഡാ ‌‌‌------ “
കാറിലിരുന്ന് ആരും കേള്‍ക്കാതെ
എന്റെ പൊട്ടാത്ത തെറി.

വാസസ്ഥലത്ത് :
കഴുകിയിട്ട കാറില്‍
മണ്ണുവാരിയിട്ട
അപ്പുറത്തെ വില്ലയിലെ
ശ്രീലങ്കന്‍ തള്ള,
രാത്രിയില്‍ ആരും കാണാതെ
ആണിയെടുത്തു കോറുന്ന
തമിഴന്‍ തടിയന്‍.
തെളിവില്ലാത്തതിനാല്‍
തള്ളിപ്പോകുന്ന കൈകടത്തലുകള്‍.
“പട്ടി നായിന്റെ മക്കള്‍...”
മനസ്സമാധാനത്തിനായി
മനസ്സില്‍ കുറിച്ച വാക്കുകള്‍.

പിറകെ വരാവുന്ന കെണികളോര്‍ത്ത്
പിറകെ വലിക്കുന്ന ഭയത്തെ
മലയാളിതന്‍ സദാചാരമെന്ന്
വെറുതെ പുലമ്പുന്നു നമ്മള്‍.
പ്രഷറുമായി തിരികെമടങ്ങാന്‍
പ്രവാസിയെ പ്രാപ്തരാക്കുന്ന
പ്രതിലോമ പ്രതികരണങ്ങള്‍ മാത്രം.

34 comments:

സുല്‍ |Sul said...

"പ്രവാസിക്ക് പ്രഷറുണ്ടാക്കുന്നത്..."

ഒരു കവിത കൂടി സഹിക്കൂ.
-സുല്‍

Sanal Kumar Sasidharan said...

സഹിച്ചേ+സുഖിച്ചേ=സഖിച്ചേ :)

പ്രയാസി said...

കവിതയുടെ മറവിലും ആള്‍ക്കാരെ ചീ‍ത്ത വിളിക്കാം..!
സുല്ലിക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സുല്ലിക്കാ സുല്ലിട്ടേ................

അപ്പു ആദ്യാക്ഷരി said...

ഇതു കവിതയൊന്നുമല്ലന്നേ, സുല്ലിന്റെ കാറില്‍ ആരോ കോറിവരച്ചൂ ആണികൊണ്ട്. അതിന്റെ സൂക്കേടാ.

അതുല്യ said...

വെള്ളിയാശ്ച നട്ട് ഉച്ചയ്ക് സാമ്പാറും ചോറും കാമ്പേജ്തോരനും കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോ, താഴത്തെ കഫ്ട്ടേരിയടേ മുന്നില്‍ നിര്‍ത്തി അറബികള്‍ നിര്‍ത്താണ്ടേ 1 സുലൈമാ‍നിക്ക് ഹോണ്‍ അടിക്കും. ഒരുത്തന്‍ പോമ്പോ, പുറകെ റ്റാക്സിക്കാരന്‍ വരും സുലൈമാനി സേര്‍വ്ഡ് വിത്ത് ഹോണ്‍. അതും പോരാണ്ടേ, പുതിയ സിസ്റ്റമുള്ള വണ്ടിയെന്തോ ഉണ്ട്< ഉടമയല്ല്ലാത്തവന്‍ തൊട്ടാല്‍ കീ കീ കീ ന്ന് 5 മിനിറ്റ് കൂവുന്നവ, അറബി പയ്യന്മാര്‍ മെനക്കെട്ട് ഈ കാറീല്‍ തൊട്ട് മേയ്യുന്നത് കാണാം. നാട്ടിലാണേങ്കീല്‍ കൊങ്ങയ്ക് കൂട്ടി പിടിച്ച് ചെപ്പക്കുറ്റിയ്ക് രണ്ട് കൊടുക്കായിരുന്ന്.

അപ്പടീം പ്രഷറ് തന്നെ. ഷേയ്യ്ക് പ്രത്യേകം ക്ഷണ പത്രിക അയച്ച് വന്നതല്ലയ്യോ നമ്മളു, അതോണ്ട്, അങ്ങേരോട് മര്യാദ കാട്ടണ്ടേ. പോവൂല്ല, ഇവിടേ തന്നെ പ്രഷറടിച്ച് ചാവും ഞാന്‍.

അഭിലാഷങ്ങള്‍ said...

ഹി ഹി..

എന്തുപറ്റി സുല്ലേ...

ആകെ ചൂടിലാണല്ലോ...

ഓകെ, ആദ്യ ഇഷ്യൂവിന് ഞാന്‍ സൊല്യൂഷന്‍ നിര്‍ദ്ദേശിക്കാം. സുല്‍ നാളെ പാവടയും ബ്ലൌസുമിട്ട് ഓഫീസില്‍ പോകൂ.. എന്നിട്ട് സാലറി കൂട്ടിച്ചോദിക്കൂ.. രണ്ടാലൊന്ന് അറിയാലോ?

[Mr.ഡാഷ് മോന് വെസ്റ്റേണ്‍ ആണ് താല്പര്യം എങ്കില്‍ അതിന് അനുയോജ്യമായ മൈക്രാമിനിയോ മാക്രോമിനിയോ ട്രൈ ചെയ്യാവുന്നതാണ്]

:-)

ഓഫ് ടോപ്പിക്കേ: എന്നിട്ടും ജോബ് പോയീന്ന്വച്ചാ അങ്ങട് പോട്ടേന്ന്.. സൊല്യൂഷനുണ്ട് അതിനും.

ഇതാ പിടിച്ചോ : http://www.gnads4u.com/jobs

Prestige “പ്രഷര്‍ കുക്കര്‍“ കമ്പനിയിലും ജോബ് വേക്കന്‍സി കാണുന്നുണ്ട്.

ഹി ഹി.. എന്നാ ഞാ പോട്ടാ...

Shaf said...

:)- :)-

Rejesh Keloth said...

സുല്ലിക്കാ നാട്ടിലെ (കണ്ണൂരിലെ) രണ്ട് പാര്‍ട്ടിക്കാരെ വിട്ടുതരട്ടേ... പ്രഷറെല്ലാം മറുകണ്ടം ചാടും...
:-)
മലയാളിയുടെ തനിക്കൊണം കാട്ടിക്കൊട്..

മുസ്തഫ|musthapha said...

ചുമ്മാതല്ല, അനുഭവങ്ങളുടെ തീച്ചൂളയില്‍ വേവിച്ചെടുക്കുന്നതാണ് കവിത എന്ന് പണ്ടാരാണ്ട് പറഞ്ഞത്... കൊള്ളാഡാ പ്രഷാസ്യേ ഈ കവിത :)

യാരിദ്‌|~|Yarid said...

ഇതു ആരെയൊ മന്‍പ്പൂറ്വം തെറി വിളിക്കുകയാണെന്ന് ഞാന്‍ ശക്തമായും വ്യക്തമായും ഞാന്‍ സംശയിക്കുന്നു...:D

വിനയന്‍ said...

sul

എങ്ങനെ പറ്റണ് മാഷേ ഇങ്ങനെ...കോപ്പന്‍ ദുബായിക്കാരന്റെ സ്വഭാവം അങ്ങനേ വരച്ച് വെച്ചേക്കണ് ശൊ...

:))))))))

simy nazareth said...

സുല്ലേ, എന്തു ചെയ്യാനാ.
നാട്ടീ പോവാംന്നുവെച്ചാ അതും നടക്കൂല്ല.

d said...

എന്തോ പുകയുന്നു... പ്രഷര്‍ കൂടിയതിന്റെയാണോ?

krish | കൃഷ് said...

ഈ പ്രഷറെല്ലാം കൂടി കൂടി നാട്ടില്‍ വരുമ്പോളായിരിക്കും പൊഹ പോകുന്നതല്ലേ!!
:)

ശെഫി said...

ദുബായ് മൂന്നക്ക നമ്പര്‍ പ്ലേറ്റ്.
“ഓയ് %#*))#$$“.
വഴികൊടുക്കാത്തതിന്
കാറുടമയുടെ പൊട്ടിത്തെറി

ഇന്നും വാങി വെച്ചൂലേ ആ തെറി, എന്തിനാ സുല്ലേ കണ്ണീ കണ്ടോമാരുടേ വായിലെ തെറി മുഴുവന്‍ വാങി വെക്കണത്

ധ്വനി | Dhwani said...

അവരൊക്കെ പൊട്ടിത്തെറിയ്ക്കുമ്പോള്‍ പൊട്ടാതെ തെറിയ്ക്കുന്നതെന്തിനാ? കാറുകോറാന്‍ വേണ്ടി ദുബായ്ക്കു പോകുന്ന തമിഴന്‍! എന്തു തെളിവില്ലെങ്കിലും കണ്ണുരുട്ടിക്കാണിയ്ക്കണം! കണ്ണുരുട്ടല്‍ സദാചാര വിരുദ്ധമല്ല! മാത്രമല്ല ഭയം കൂടിയുണ്ടെങ്കില്‍ നന്നായി ഉരുളുകയും ചെയ്യും!
(എന്റടുത്തു പൊട്ടാതെ തെറിച്ചാല്‍ മതി!:D)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, ചീത്ത വിളിക്കാനും കവിത എഴുതാം ല്ലേ....

തറവാടി said...

വല്ല പഠാണിയുമായി ജനിച്ചിരുന്നെങ്കില്‍ .....അല്ലെ സുല്ലെ :)

siva // ശിവ said...

ഞാനെന്തു പറയാന്‍...

Gopan | ഗോപന്‍ said...

സുല്ലേ
കലക്കി കവിത..
അബുദാബി മൂന്നക്കവും അത്ര പിന്നിലല്ലട്ടാ..
റോഡിന്‍റെ നടുവില്‍ പാര്‍ക്ക് ചെയ്തു ശീലിച്ച ഇവര്‍ക്ക്‌
റൗണ്ട്‌ബൌട്ട് കണ്ടാല്‍ ഒരു വീക്നെസ് ആണ്..

മയൂര said...

:)

മൃദുല said...

:) good

എം.എച്ച്.സഹീര്‍ said...

നഷ്ടമായത്‌ തേടിയുള്ള യാത്രയാണ'
ഓരോ പ്രവാസിയുടെയും.
തളരുമ്പോള്‍ തിരിച്ചറിവാകുന്നു നഷ്ടം,
സ്വന്തം ജീവിതമെന്ന സത്യം.

സു | Su said...

ഇങ്ങനെയാണ് നല്ല സത്യസന്ധമായ വരികളും വരുന്നത്. :)

വേണു venu said...

പിറകെ വരാവുന്ന കെണികളോര്‍ത്ത്
പിറകെ വലിക്കുന്ന ഭയത്തെ
മലയാളിതന്‍ സദാചാരമെന്ന്
വെറുതെ പുലമ്പുന്നു നമ്മള്‍.

ഹൃദയത്തിന്‍റെ ഭാഷ. സുല്ലേ.സഹിച്ചു.അല്ല രസിച്ചു.:)

പരിത്രാണം said...

എന്താ ഇപ്പോള്‍ പറയാ..
കവിതയിലൂടെയും ചുളുവില്‍ ആളുകളെ ചീത്തവിളിക്കാം എന്നായിരിക്കുണൂ...
പ്രിയ സുല്ലേ... എപ്പോഴും ചെയ്യുന്നപോലെ അങ്ങു ക്ഷമീര് അല്ലാതിപ്പോല്‍ വേറെ ഒന്നും ചെയ്യാനില്ലാ... ക്ഷമിക്കാനുള്ള കഴിവ് സാധിച്ചെടുത്താല്‍ പിന്നെ ഒരു പ്രഷറും നമ്മളെ ഭരിക്കില്ല അതു നിച്ചയം

ഏ.ആര്‍. നജീം said...

ഹഹാ...അപ്പോ കുവൈത്തില്‍ മാത്രമല്ല ഈ പ്രശ്നങ്ങളും പ്രഷറും അല്ലെ...അതുല്യാജി പറഞ്ഞത് പോലെ നമ്മള്‍ തോറ്റു പിന്മാറിക്കൂടാ..ഇവിടെ തന്നെ ജീവിക്കാം ഹല്ല പിന്നെ...ങാ ഹാ...

~nu~ said...

ചീത്തവിളിതന്നെ അല്ലേ... സൂത്രം ഗൊള്ളാം..

:)

നിരക്ഷരൻ said...

ഞാന്‍ അപ്പു പറഞ്ഞതിനെ താങ്ങുന്നു.
:) :)

സാക്ഷരന്‍ said...

ഇതെല്ലാം നമ്മുടെ നാട്ടിലുമില്ലേ ?

:)

Seema said...

എനിക്ക് വയ്യ!ഇങ്ങനെയും നമ്മള്‍ക്ക് ദേഷ്യം തീര്‍ക്കാം..hehhehe

ചന്ദ്രസേനന്‍ said...
This comment has been removed by the author.
ചന്ദ്രസേനന്‍ said...

pravaasm enikkuthannathu kurachu suhruththukkalum pinne chiriyum -pinne presharum maathram..sathyam njaan aaswadichu..alla kandu...adumalla anubhavichu..ee vaakkukal...