
അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.
മനസ്സിന്റെ മണ്ചുമരില്
മായാത്ത ചിത്രമായ്
അവള്
കതിര്‍മണ്ഡപത്തില്‍
നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍
അവനിലേക്ക് ചേര്‍ത്തുവച്ച
നിന്റെ കരങ്ങളില്‍
അവന്റെ പേരെഴുതിയത്
എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്
അറിയുന്നില്ലയൊ നീ...
മനം
വരണ്ടു കീറിയിരുന്നു
കത്തിയുയരുന്ന ചോദ്യങ്ങളുട
താപമേറ്റ്.
തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ
മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.
34 comments:
അവളിറുക്കാതെ പോയ
പൂവിനോടു ഞാന്‍ ചോദിച്ചു
നീ എന്തിനിങ്ങനെ സൌരഭ്യവും പരത്തി...?
“കൊടുക്കലും വാങ്ങലും വ്യവഹാരമല്ലേ
വാങ്ങാതെ കൊടുക്കുന്നതല്ലേ പ്രണയം.“
-സുല്‍
സുല്ലിന്റെ തലയില്‍, അല്ല ബ്ലോഗില്‍ ഒരു തേങ്ങയുടക്കണമെന്നു ഒരു ആഗ്രഹം ഉണ്ടായിരുന്നു.
പഹയാ..
മനുഷ്യന് തീയുടെ നടുവിലാ..
ഇജ്ജത് ആളിക്കത്തിക്കേണാ..
കൊല്ലും ഞാന്‍..
കവിത സൂപ്പര്‍ ഡ്യൂപ്പര്‍..:)
പഴയകവിതയും പുതിയ കവിതയും ചേര്‍ത്ത് വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി...
സുല്ലൊരു അവശകാമുകനാണേയ്...ആ അവശത മറക്കാനുള്ള നമ്പരുകള്‍ ആണ് ഈ തേങ്ങയുടക്കല് ..;)
കവിത കൊള്ളാം..:)
"എങ്ങോ നിന്നൊരു വീണാനാദം.. ദീപം.. ദീപം..
തെന്നലതേറ്റു പാടി നടന്നൂ.. പ്രേമം.. പ്രേമം.."
-കടമെടുത്ത വരികളാണ്.
ഈ പ്രണയ പരമ്പര ഒരു ശുഭ പര്യവസായി ആകുമെന്നൊരു... പ്രതീക്ഷ ഊതിക്കെടുത്തിക്കളഞ്ഞല്ലോ..!!
"ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ."
(..മനസ്സൊന്ന് തെളിയാന്‍, നല്ലൊരു ഉറക്കം നല്ലതു തന്ന്യാ..)
:)
സുല്ലേ..മനോഹരമായ വരികള്‍...പ്രത്യേകിച്ച് അവസാനത്തെ 2 പാരഗ്രാഫ്..
ഓ.ടോ..മനുഷ്യര്‍ക്കു പലതും കൈമോശം വരുന്നതു കേട്ടിട്ടുണ്ട്..ഇവിടൊരാള്‍ക്ക് ഒറ്റയിരിപ്പിന് 18 വയസ്സു കൈമോശം വന്നു..(അഗ്രജന്,ഇത്തിരി,മിന്നാമിനുങ്ങ് തുടങ്ങിയ പാരകളോട് ഞാനൊന്നും പറഞ്ഞില്ല)
ആ ഫോട്ടോയുടെ ഒരു ഇദ് കണ്ടപ്പോ ഞാന്‍ പെട്ടെന്നു വിചാരിച്ചു സഗീരിന്റെ ബ്ലോഗാണോ ഇത് എന്നു, ;)
ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു എന്നു കേട്ടത് ഓക്കേ...
പക്ഷേ ..
തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
ഇത് അക്രമായി, കൊടുങ്കാട്ടില്‍ വല്ല പാമ്പും കടിച്ചു ചാവൂടോ മനുഷ്യാ!
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.
ഓക്കേ..ഗുഡ് നൈറ്റ്..സ്വീറ്റ് ഡ്രീംസ്! (അലാറം വച്ചിട്ടൊണ്ടല്ലോ ല്ലേ?)
ആ ഫോട്ടോയുടെ ഒരു ഇദ് കണ്ടപ്പോ ഞാന്‍ പെട്ടെന്നു വിചാരിച്ചു സഗീരിന്റെ ബ്ലോഗാണോ ഇത് എന്നു, ;)
ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു എന്നു കേട്ടത് ഓക്കേ...
പക്ഷേ ..
തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
ഇത് അക്രമായി, കൊടുങ്കാട്ടില്‍ വല്ല പാമ്പും കടിച്ചു ചാവൂടോ മനുഷ്യാ!
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.
ഓക്കേ..ഗുഡ് നൈറ്റ്..സ്വീറ്റ് ഡ്രീംസ്! (അലാറം വച്ചിട്ടൊണ്ടല്ലോ ല്ലേ?)
22/10/08 9:58 AM
Sul-nu eeyiTeyaayi enthaa patiyE?
കാണാതെ പോയ് നീ
നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍
കുറിച്ചിട്ട വാക്കുകള്‍...
ചൂടാതെ പോയി
നിനക്കായി ഞാനെന്റെ
ചോരചാറിച്ചുവപ്പിച്ച
പനീര്‍ പൂവുകള്‍...
കണ്ണുകള്‍ അടച്ചു തുറക്കുമ്പോഴേക്കും പൊന്‍പുലരി എത്തില്ലെ? അതിലെല്ലാ ഇരുട്ടും(ദു:ഖം) മായില്ലെ?ഇത് പ്രകൃതിയുടെ നിയമം(സൂത്രം).നല്ല വരികള്‍ നല്ല ഭവന......
വളരെ നന്നായിട്ടുണ്ട്, നല്ല വരികല്...നഷ്ടപ്പെടലിന്റെ വേദന നന്നായി വരച്ചുകാട്ടിയിരിയ്ക്കുന്നു....ആശംസകള്‍
സുല്ലേ, ഒന്നുറങ്ങിയെണീക്കുമ്പോ എല്ലാം ശരിയാവും, എന്നിട്ട് അടുത്ത പ്രേമത്തിന്റെ കവിതയിടൂ. എന്തായാലും ഈ ചിന്തകള്‍ എല്ല്ലാം കവിതയുടെ രൂപത്തില്‍ മനസ്സിനുള്ളില്‍ നിന്നും ഒഴുകിയിറങ്ങിവരുകയാണല്ലോ, പേരട്ടെ പോരട്ടെ ഇനിയും ;)
നൊന്തല്ലോഡോ തന്റെ വരികള്‍ക്കിടയില്‍ കിടന്ന്. പച്ചവിരിച്ച ഒരാല്‍മരത്തിന്റെ കീഴിലായതിനാല്‍ മാത്രം പൊള്ളലിനു കാഠിന്യം നന്നേ കുറവ്.
ഇഡിയുടെ കമന്റ് കസറി.
കുറച്ച് ദിവസമായല്ലോ സുല്ലേ...മനോരമ വാരികയിലെ ഹിറ്റായിരുന്ന ‘പാളയ‘ ത്തിന് രണ്ടാം ഭാഗവും (മുന്നാം ഭാഗം പിന്നെ ഇറങ്ങിയിരുന്നു എന്ന് കേട്ടിട്ടുണ്ട്) ഇറങ്ങിയ പോലെ നീയെന്ത് കവിത സീരിസ് ഇറക്കുന്നുവോ... പ്രായം കൂടിവരുന്നതിന്റെ കുഴപ്പമാ... നീ ക്ഷമി :)
ഒടോ:
ഞാന്‍ ഇവിടെ ഇല്ല
“മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ“
നല്ല വരികള്‍. കവിത ഇഷ്ടമായി.
സുൽ,
താങ്കളുടെ ബ്ലോഗിൽ കയറാൻ വൈകിപ്പോയി ഒരുപാട്. എത്ര ശക്തമാണ് ഓരോ വരികളും..
അടുപ്പിച്ചടുപ്പിച്ച് തീവ്രവും തപ്തവുമായ പ്രണയകവിതകൾ പോസ്റ്റ് ചെയ്തതു കണ്ടിട്ട് ഭൂതകാലത്തിന്റെ മായാത്ത ഓർമ്മകളുടെ വേലിയേറ്റമാണിപ്പോൾ സുല്ലിന്റെ മനസിൽ എന്നു ഞാൻ പറഞ്ഞാൽ....
തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
very good lines.
വിണ്ടുകീറിയ ഹൃദയത്തിൽ ആളിപ്പടരുന്ന തീയിലേക്ക് ഒരു സാന്ത്വനം പോലെ മുകളിൽ നിന്നും ലാൻഡ് ചെയ്യുന്ന മഞ്ഞിൻ കണങ്ങൾ...
എനിക്ക് പൊള്ളുന്നോ അതോ തണുക്കുന്നോ...
:)
ആഴമുള്ള വരികള്‍
അനുബന്ധം:
ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ്ണതിങ്കളെ കാണാനല്ല, പൂ പറിക്കാനല്ലാ
പാതിരാത്രിയില്‍ പാലമരത്തില്‍
മൂങ്ങ മൂന്ന് ചിലക്കുമ്പോള്‍
ഓര്‍ത്തു പിഞ്ചിയ കയറിന്റെ തുമ്പത്ത്
തൂങ്ങി മരിക്കും ഞാന്‍
ഞാന്‍ തൂങ്ങി മരിക്കും....
പൂവു ചൂടണമെന്ന് പറഞ്ഞപ്പോ
പൂമരം കൊണ്ടു തന്നവനാ
മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞപ്പോ
മുങ്ങിപ്പുഴ വെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോ
എന്നെ മറന്നില്ലേ
പെണ്ണേ നീ എന്നെ മറന്നില്ലേ..(ഹെന്റമ്മേ!)
ഓടോ. കവിത സൂപ്പര്‍ :)
ഈ സീരീസിലെ മൂന്ന് കവിതകളും ഒന്നിച്ചാണ്
വായിച്ചുതീര്‍ത്തത്.അടുത്തറിയുമ്പോഴല്ല, അകലെ നിന്നു നോക്കിക്കാണുന്ന പ്രണയത്തിനാണ് മാധുര്യമേറുന്നതെന്ന്
ഈ വരികള്‍ വിളിച്ചൂപറയുന്നുണ്ട്
ഓണ്‍ ടോപ്പിക്ക്:)
ഒരു നിരാശാകാമുകന്റെ വിങ്ങുന്ന ഹൃദയം
നിനക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്
തിരിച്ചറിയാതെ പോയല്ലൊ,ഇത്രേം കാലം..!
പോട്ടെടാ,പോട്ടെ..
വിഷുവിനിയും വരും..വര്‍ഷവും.
ഓണവും പെരുന്നാളുമൊക്കെ വരും.
അവളും വരും,അടുത്ത ജന്മത്തിലെങ്കിലും.
(അപ്പൊഴും മറ്റാരും കൊണ്ടുപോയില്ലെങ്കില്‍..)
അതുവരെ നമുക്ക് പൂരപ്പറമ്പില്‍ അലഞ്ഞുനടക്കാം.(ഒരു ജിലേബിയെങ്കിലും കിട്ടുമായിരിക്കും..)
ഓഫ് ടോപ്പിക്കേ:)
പത്തു വര്‍ഷം മുമ്പത്തെ ഈ പ്രൊഫൈല്‍ ഫോട്ടൊ ഇനീം മാറ്റാരായില്ലെടാ...?
--മിന്നാമിനുങ്ങ്
സുല്ലേ ഇപ്പോഴാണ് ഈ കവിത വായിക്കുന്നത്, ആക്ച്വലി എന്താ പ്രശ്നം?
ഓടോ:കവിത നന്നായിട്ടുണ്ട് ആശംസകള്‍!
ഹഹഹ എന്റെ സാജാ... ഒരുത്തൻ പ്രണയിച്ചടർന്നവളെയോർത്ത് ദെണ്ണപ്പെടുന്നു... അവിടെ ചെന്ന് ആശംസ പറയുന്നോ :)
ഞാൻ 386 കോടി ഞാൻ പുറത്തെടുക്കണോ :))
അഗ്രജാ, ആ 386 കോടിയെ പറ്റി മാത്രം മിണ്ടരുത്! അത് കേള്‍ക്കുമ്പോ ഹവാല എന്ന് കേള്‍ക്കുന്ന മന്ത്രിയെ പോലെ ഞാനിപ്പൊ ഞെട്ടുവാ!
എന്തായാലും സുല്ലിനിപ്പോഴാ മനസിലായത് അതൊരു ചെറിയ തുകയേ അല്ലെന്ന്
(അപ്പുവിന്റെ കമന്റ്സ് സബ്സ്ക്രൈബ് ചെയ്തില്ലാരുന്നു പോലും)
നമ്മളെല്ലാം പറഞ്ഞ് കോമ്പ്ലിമെന്റാക്കിയില്ലേ:):)
വിരഹത്തിനും ഒരു മധുരമുണ്ട്. നോവിന്റെ മധുരം.
തിന്നുകേമില്ല തീറ്റിയ്ക്കേമില്ല
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.
പറയാന്‍ കൊതിച്ച വാക്കുകള്‍....പ്രതീക്ഷയുടെ കിരണങ്ങള്‍ അവസാനിക്കുമ്പോള്‍ താനെ നമ്മുടെ കണ്ണുകള്‍ അടഞ്ഞുപോകും അല്ലേ?
"പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും"
ഇനിയും ചോദിക്കുമോ "പ്രിയമുള്ള ഒരാളിനെ കാത്തിരിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ" എന്ന്
“തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ“
ഒരു നിരാശകമുകന്റെ ഹൃദയം തൊട്ടറിഞ്ഞ വരികൾ. ഒരുപാടുണ്ടായിരുന്നോ? അതോ മുളയിലേ കല്ല് കടിച്ചോ..?
കവിത വളരെ ഇഷ്ടമായി.
വായിച്ച് സങ്കടായല്ലൊ സുല്‍...
ഇവിടെ നമുക്കൊരു പാട്ട് ഇടാം.
പ്രിയ സഖീ പോയി വരൂ നിനക്കു നന്മകൾ നേരുന്നു..
പ്രാണ സഖീ....
(പണ്ട് ഞാൻ പാടിയതല്ല കെട്ടൊ) :) :)
ഒരു കാലമോറ്ക്കാൻ കാരണമായ സുല്ലിനോട് നന്ദി പറയട്ടെ. ഒഎബി.
pakshe thirichu kittatha pranayam manassinte vingalaennu parayunnu..pranyikkathavaru..
nannayi congrats
നഷ്ടപ്രണയത്തിന്റെ നൊമ്പരമൂറുന്ന വരികളില്‍ വല്ലാതെ.....നല്ല കവിതകള്‍!!!
simply superb...
Post a Comment