Thursday, December 06, 2007

കാലവും കാത്ത് : കവിത

നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ

ഒന്നും നിന്റെ കുറ്റമല്ല
ആരുടേയുമല്ല.
എല്ലാം കാലം തന്നതാണ്
കാലമതു തിരിച്ചെടുക്കുവതെന്ന്
കാത്തിരുന്നു കാണുക നാം.

അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.
പൊയ്മുഖങ്ങളും
വിഡ്ഡിച്ചിരികളും
നമ്മുടെ ജീവിതത്തിന്റെ
ഭാഗമായതെങ്ങനെ?

അടുത്തിരിക്കുമ്പോഴും
മനസ്സുകള്‍ മൈലുകളകലെ.
അന്യോന്യം സന്തോഷിപ്പിക്കാന്‍;
കപട സ്നേഹം,
പച്ചചിരി,
മതേതരം ,
സഹിഷ്ണുത,
പാടിപതിഞ്ഞ പദങ്ങള്‍
അര്‍ത്ഥമില്ലാത്ത പുലമ്പലുകള്‍.

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.

21 comments:

സുല്‍ |Sul said...

“നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ“

പുതിയ കവിത.

-സുല്‍

അപ്പു ആദ്യാക്ഷരി said...

പല്ലിറുമ്മിക്കൊണ്ടു ചിര്‍ക്കാന്‍ കഴിയുന്നവരുടെയത്ര കപടഹൃദയന്മാരുണ്ടോ സുല്ലേ? നമുക്കെങ്കിലും അങ്ങനെയല്ലാതെ ചിരിക്കാം.

ഏതായാലും തേങ്ങയൊന്നുകിടക്കട്ടെ

Shaf said...

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.

Kaalathinju aniyojyam

Really good
:-Shaf

മഴത്തുള്ളി said...

കൊള്ളാം സുല്ല് ഈ ഡിസം. 6 ന് ഇങ്ങനെയുള്ള ഒരു ചിന്തയുമായി, അതും കവിതയുമായി എത്തിയല്ലോ.

നന്നായിരിക്കുന്നു.

“നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.“

ഇങ്ങനെ ഒരു ദിനം സ്വപ്നം കാണാന്‍ പറ്റുമോ സുല്ലേ?? ആവോ?

അഭിലാഷങ്ങള്‍ said...

സുല്‍,
നല്ല കവിത..
അവസരോചിതം..

നാമെന്നാണിനി നാമാവുക?

മുഖം‌മൂടിയില്ലാതെ ചിരിക്കാനും, കാപട്യമില്ലാതെ സ്നേഹിക്കാനുമൊക്കെ കഴിയുന്ന ഒരു കാലം വരും..

മൈലുകള്‍ക്കകലെയാണെങ്കിലും മനസ്സുകള്‍ അടുത്തിരിക്കുന്ന ഒരു നല്ല കാലം..

ശ്രീ said...

“അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.”

സുല്ലേട്ടാ... നല്ല കവിത.

:)

ഫസല്‍ ബിനാലി.. said...

Badhangalude muriviloodi
olichirangatte ee varikal
congrats

ഗിരീഷ്‌ എ എസ്‌ said...

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.


ഇഷ്ടമായി
അവസരോചിതമായൊരു
കവിത

മൂര്‍ത്തി said...

നല്ലത്..

ഉപാസന || Upasana said...

സുല്‍ നന്നായി
:)
ഉപാസന

Unknown said...

:)

പ്രയാസി said...

നന്നായി..:)

മന്‍സുര്‍ said...

സുല്‍

നന്നായിരിക്കുന്നു...

നമ്മല്‍ നാമാവുബോള്‍
നമ്മല്‍ നന്നാവുബോല്‍
നമ്മല്‍ ഒന്നാവുന്നു

അവിടെ മറ്റൊരു നാമ്മില്ല


നന്‍മക്കാണ്‌ ജയം നന്‍മ ചെയ്യുന്നവര്‍ക്കും

നന്‍മകള്‍ നേരുന്നു

അലി said...

അവസരോചിതം...

നന്നായി
അഭിനന്ദനങ്ങള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

onnucheram namukkee vaakkukalkkullil...

nalla kavitha

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

സ്‌പന്ദനം said...

\msa-¶m-Wn-\n \m-am-hp-I, ap-Jw-aq-Sn-bn-Ãm-sX ]-¨ a-\p-jy-cm-hm-³......th-Z-\-I-Ä H-Sp-§m-Xn-cn-¡s«, {]-Xo-£-Ifpw ....Un-kw-_-À B-dn-sâ th-Z-\...i-an-¡n-Ã.H-s¡bpw ]-g-b-]-Sn-bm-hp¶-Xp hsc, \m-sa-¶ aq-¶-£-c-¯n-sâ kv-t\-lw Xp-fp-¼p-¶ sFIyw kz-´-am-¡p¶-Xp h-sc......{]m-À-Y\-I-tfm-sS ........

asdfasdf asfdasdf said...

നല്ലത്.

മുസ്തഫ|musthapha said...

കവിത നന്നായിട്ടുണ്ട് സുല്ലേ... കാലോചിതം!

ചിരിക്കുമ്പോഴുള്ള അണപ്പല്ലുകളുടെ മര്‍മ്മരത്തെ പറ്റി വല്യമ്മായി മുന്‍പ് ഒരു കവിത എഴുതിയിട്ടുള്ളതായി ഓര്‍ക്കുന്നു...

Rasheed Chalil said...

കവിത നന്നായിട്ടുണ്ട്... അണപ്പല്ലുകള്‍ക്കടിയില്‍ ഞെരിയുന്ന രോഷത്തിലും ചിരിക്കുന്ന ലോകം...

ഒടോ:

ഈ ടൈബ്ലേറ്റില്‍ മുകളില്‍ നിന്ന് താഴേക്ക് വരുന്നത് എറിഞ്ഞുടച്ച തേങ്ങാ കഷ്ണങ്ങളാണോ... ?

Sanal Kumar Sasidharan said...

വേദനയില്‍ ഞാനും