Sunday, March 23, 2008

സഖീ... സഹിക്കുക.

ഇടക്കിടക്ക്
നിന്‍ മൂക്കിന്‍ തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ.
എന്റെ ഓര്‍മ്മയുടെ
അവലക്ഷണങ്ങളാണിവയെല്ലാം.
സഖീ.. സഹിക്കുക...
എനിക്കു വേണ്ടി...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

33 comments:

അഗ്രജന്‍ said...

ഈ പോസ്റ്റില്‍ ഒരു കര്‍ച്ചീഫ് തൂക്കിക്കൊണ്ട് കര്‍ച്ചീഫ് തൂക്കല്‍ വിപ്ലവത്തിന് ഞാന്‍ തുടക്കം കുറിയ്ക്കുന്നു :)

Sanal Kumar Sasidharan said...

തുമ്മുമ്പോള്‍ പൊത്തിപ്പിടിക്കാനാണോ കര്‍ച്ചീഫ് :)

നജൂസ്‌ said...

അല്ലസനാ തുമ്മുബോള്‍ മൂക്ക്‌ തെറിക്കാതിരിക്കാന....:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇന്നലെ ആയിരുന്നോ വാര്‍ഷികം? പ്രണയനൈരാശ്യത്തിന്റെ...

(എന്നെ നോക്കണ്ടാ, ഞാന്‍ പോയേ)

ഗിരീഷ്‌ എ എസ്‌ said...

സുല്ല്‌ പറയുന്നു....
ഈ ചിന്തകള്‍ക്ക്‌ മുന്നില്‍....

ആശംസകള്‍....

കരീം മാഷ്‌ said...

തുമ്മിയാ തെറിക്കുന്ന മൂക്കാണെങ്കില്‍!
അതങ്ങു ചുമ്മാ തെറിച്ചു പോട്ടന്നെ!
അല്ലാ.. പിന്നേ..!
:)

ദിലീപ് വിശ്വനാഥ് said...

ഓര്‍മ്മകളെയാണോ തുമ്മിത്തീര്‍ക്കുന്നത്?

സുബൈര്‍കുരുവമ്പലം said...

തുമ്മല്‍ ഒരു സംഭവ മാണല്ലോ.... സുല്ലേ..........

വെള്ളെഴുത്ത് said...

കാലമിത്രയും കഴിഞ്ഞിട്ടും മൂക്കില്‍ രക്തമിരച്ചുകയറുന്നുണ്ടെങ്കില്‍ പാവം എന്തുമാത്രം സഹിച്ചുകാണണം ! എങ്കില്‍ പിന്നെയത് തുമ്മിയാല്‍ തീരില്ല. !

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അപ്പൊ ആള്‌ `തുമ്പില്ലാ, തുമ്പില്ലാ' എന്നു പറയുന്നതു വെറുതെയാഅല്ല്യോ.

ഫസല്‍ ബിനാലി.. said...

nice one

ശ്രീവല്ലഭന്‍. said...

"നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ. "

കൊള്ളാം :-)

പാമരന്‍ said...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ. !!!

പാമരന്‍ said...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ....!!!

ബയാന്‍ said...

തുമ്മുന്നതു അലര്‍ജികാരണമാവണം.

ഓടോ: മീശ കട്ട് ചെയ്യുമ്പോള്‍ കത്രികയുടെ തലപ്പിനു പണിയുണ്ടാക്കുക. ഹും.

G.MANU said...

അന്നേ ഞാന്‍ പറഞ്ഞതാ വേലി ചാടല്ലേന്ന്

Sharu (Ansha Muneer) said...

ഞാന്‍ ഒരു ദിവസം എത്രയാ തുമ്മുന്നത്! ഓഹ് ആരാണാവോ എന്നെ ഇങ്ങനെ ഓര്‍ക്കുന്നത്... :)

സു | Su said...

അവലലക്ഷണങ്ങളോ?

സഹിയ്ക്കാന്‍ പറഞ്ഞതുകൊണ്ട് ഞാനങ്ങ് സഹിച്ചു. അല്ലേല്‍ കാണാമായിരുന്നു. ;)

~nu~ said...

ഗൊള്ളാം മാഷെ! നല്ല ഭാവന!

സുല്‍ |Sul said...

തിരുത്തിയിട്ടുണ്ട് സഖീ.

-സുല്‍

Gopan | ഗോപന്‍ said...

രസമായി ഈ വരികള്‍..
തുമ്മുന്നതിനും ഉണ്ട് നീതികരണം. :)

സുധീർ (Sudheer) said...

നല്ല കവിത

“അവിടെയൊരോര്‍മ്മ
ഇവിടെയൊരു തുമ്മല്‍
അപ്പോളിവിടേയുമോര്‍മ്മ
അവിടെയൊരു തുമ്മല്‍“

അല്ലേ?

തണല്‍ said...

എന്നെ മറക്കൂ......
മരിച്ച മനുഷ്യന്റെ കണ്ണു തിരുമ്മി അടയ്ക്കുന്നതു പോലെ ......എന്നതു മൂക്ക് തിരുമ്മി ഉടയ്ക്കുന്നതു പോലെ എന്നാക്കണോ സുല്ലേ.....?
കൊളളാം...നന്നായിട്ടുണ്ട്.

Ziya said...

സത്യമായിട്ടും നന്നായി ഇഷ്‌ടപ്പെട്ടു...

ഇടക്കിടക്ക്
നിന്‍ മൂക്കിന്‍ തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

എന്താച്ചാ എന്റെ സഖിയെത്തന്നെ ഓര്‍മ്മ വന്നു, അല്ലാണ്ടെന്താ :)

Seema said...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ. !!!

കൊള്ളാല്ലോ veedeon...hehehe!

M. Ashraf said...

തുമ്മലിനും മരണത്തിനുമിടയില്‍ നേരിയ വിഭ്രാന്തി മാത്രമേയുള്ളൂ.
തുമ്മലിനപ്പുറത്തെ ലോകം എന്തേ കണ്ടില്ല?
മനോഹരമായ വരികള്‍ ആസ്വദിപ്പിച്ചിതിനിതാ വെറുതെ ഒരു തുമ്മല്‍.. ഹാ ശ്ചിീീീീീീീീീീീീീീീ-

Mubarak Merchant said...

സകീ, എന്നാ ആന്നേലും നമ്മടെ സുല്ലല്ലേ പറഞ്ഞെ.. അങ്ങ് സഹിച്ചേര്. :)
നല്ല ക്യവിത.

Rafeeq said...

നല്ല വരികള്‍.. :-)

വായിച്ചപ്പോഴും ഒന്നു തുമ്മി.. :)

ഹരിയണ്ണന്‍@Hariyannan said...

സുല്ല് ..... തുമ്മിത്തീര്‍ക്കും...!!

ഞാന്‍ ഓടി!
:)

Unknown said...

നല്ല തുമ്മല്‍!!

Anonymous said...

ഇഷ്ടപ്പെട്ടു !!!

aneezone said...

ഹാ.. ശ്ചിീീീീീീീീീീീീീീീ-

നരിക്കുന്നൻ said...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

കൊള്ളാം കെട്ടോ..