Tuesday, October 16, 2007

എന്താണമ്മേ? : കുട്ടിക്കവിത

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

ആഴമതെന്നാലതെന്താണമ്മേ?
മൊഴിക്കുമാഴിക്കുമാണതുണ്ണീ.

ഭാരമെന്നാലതെന്താണമ്മേ?
മണ്ണിനും മനസ്സിനുമാണതുണ്ണീ.

പൊഴിയുന്നതെല്ലാമെന്താണമ്മേ?
വയസ്സും വാസന്തവുമാണതുണ്ണീ.

സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ.

26 comments:

സുല്‍ |Sul said...

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

“എന്താണമ്മേ?“ - ഒരു കുട്ടിക്കവിത പോസ്റ്റുന്നു. ഇതിന്റെ ബാക്കിവരികള്‍ നിങ്ങള്‍ക്കായി വിട്ടുതരുന്നു.

സസ്നേഹം
സുല്‍

G.MANU said...

thenga ente vaka...
chintha plus kuttikavitha..

അപ്പു ആദ്യാക്ഷരി said...

ദേ കിടക്കുന്നു, തേങ്ങയടിക്കാന്‍ വന്നപ്പൊള്‍ മനു അതും കൊണ്ടു പോയി.

സുല്ലേ. നല്ല്ല കുട്ടിക്കവിത.
ഇങ്ങനെ എന്നെപ്പോലെയുള്ള കുട്ടികള്‍ക്കു മനസ്സിലാവുന്ന കവിതകള്‍ എഴുതൂ (റോഡ് !!)

ഭാവുകങ്ങള്‍!!

ശ്രീ said...

"
സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ."

:)

വല്യമ്മായി said...

നല്ല കവിത,സുല്ലും കളം മാറി ചവിട്ടിയോ

ശെഫി said...

നന്നായിരിക്കുന്നു

സു | Su said...

സ്നേഹമെന്നാലതെന്താണമ്മേ
അച്ഛനുമമ്മയും, ദൈവവും, പിന്നെ നീയുമാണതുണ്ണീ :)

Rasheed Chalil said...

നന്നായിട്ടുണ്ട്...

സുല്ലേ ഇത് എത്ര വയസ്സുള്ള കുട്ടിക്കവിതയാ... ? :)

സഹയാത്രികന്‍ said...

സുല്‍ ജി ... നല്ല കുട്ടിക്കവിത...
:)

വേണു venu said...

സുല്ലേ, നല്ല കുഞ്ഞു കവിത.:)

പ്രയാസി said...

ജീവിതമെന്നാലെന്താണമ്മേ?
നേരിട്ടറിയൂ പൊന്നുണ്ണീ.

രണ്ടു വരി എഴുതാനായി കുറെ നേരം കൊണ്ടിരിക്കുകയാ സുല്ലെ.. സുല്ലിട്ടു..:)
നല്ല കവിത..

ഹരിശ്രീ said...

വളരെ അര്‍ത്ഥവത്തായ കുട്ടിക്കവിത.
ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിക്കാന്‍ രസമുള്ള കുട്ടിക്കവിത.

ദിലീപ് വിശ്വനാഥ് said...

കുഞ്ഞുണ്ണിമാഷിനൊരു പിന്‍ഗാമി.

വെള്ളെഴുത്ത് said...

‘തെറ്റീ നിനക്കുണ്ണീ’ എന്ന് പണ്ടൊരമ്മ പറഞ്ഞെങ്കിലും തെറ്റിയത് അമ്മയ്ക്കായിരുന്നു എന്നിപ്പോള്‍ വായിച്ചതേയുള്ളൂ...അമ്മമാരുടെ ഉപദേശം ഉണ്ണിയോടല്ല, തന്നോടു തന്നെയല്ലേ..

Raji Chandrasekhar said...

കവിത വിളയുന്നു

ധ്വനി | Dhwani said...

ഭാഗ്യവാന്‍ ഉണ്ണി! നല്ല കവിത!

ഏ.ആര്‍. നജീം said...

"സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ".

നല്ല വരികള്‍..

Sethunath UN said...

അക്ഷരമെന്നാലതെന്താണമ്മേ?
അ‌റിവും അഗ്നിയുമാണതുണ്ണീ
അച്ഛനതെന്നാലതെന്താണമ്മേ?
താങ്ങും ത‌ണലുമതാണുണ്ണീ.

ക്ഷമി സുല്ലേ.. ചുമ്മാ .. :)

വളരെ നന്നായി കുട്ടിക്കവിത.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

വിരഹമെന്നാലെന്താണമ്മേ?
പ്രവാസിയും വീടുമാണുണ്ണി.

വളരെ നന്നായിരിക്കുന്നു സുല്‍!

ചന്ദ്രകാന്തം said...

സുല്ലെ,
ഈ വരികള്‍ കണ്ടപ്പോള്‍, പണ്ടെന്നോ വായിച്ച മഹാകവി അക്കിത്തത്തിന്റെ വരികള്‍ ഓര്‍ത്തു..
"ആനന്ദ ദുന്ദുഭിയ്ക്കര്‍ത്ഥമെന്തമ്മേ,
ആനയ്ക്ക്‌ കുഞ്ഞിക്കണ്ണായതെന്തമ്മേ.."
(ഓര്‍‌മ്മയില്‍ നിന്നായതുകൊണ്ട്‌ തെറ്റുണ്ടോന്നറിയില്ല..)

കുറുമാന്‍ said...

സുല്ലേ നല്ല കവിത. അര്‍ത്ഥവ്വത്തായ വരികള്‍. നിഷ്കളങ്കന്റെ വരികളും കേമം തന്നെ.

മയൂര said...

സുല്ലേ, സൂപ്പര്‍ബ് കവിത...:)

Naren Sarma said...

Oru upanishad feel. Very nice.

sneham
Sarmaji

അലി said...

നന്നായി..
അഭിനന്ദനങ്ങള്‍...

മഞ്ജു കല്യാണി said...

"സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ".

നല്ല കവിത :)